വിഫ ലഹരി വിരുദ്ധ സ്ക്വാഡ് കാവിൽ ലഹരി വിരുദ്ധ റാലിയും, ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു
വാർഡ് മെമ്പർ ഷൈമ കെ. കെ. റാലി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: വിഫ ലഹരി വിരുദ്ധ സ്ക്വാഡ് കാവിൽ കുളിയാപ്പൊയിലിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും, ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷൈമ കെ. കെ. ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ധന്യ സതീശൻ റാലിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.
കുളിയാപ്പൊയിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി വെങ്ങളത്ത് കണ്ടിയിൽ സമാപിച്ചു. തുടർന്ന് നടന്ന ജാഗ്രത സദസ്സ് നടുവണ്ണൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എക്സൈസ് പ്രിവൻ്റിംഗ് ഓഫീസർ ജയരാജ് ജാഗ്രതാ പ്രഭാഷണം നടത്തി. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന വിപത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.
നൂറു കണക്കിന് ആളുകളെ സാക്ഷി നിർത്തി ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വിഫ പ്രസിഡൻ്റ് അശ്വിൻ പ്രശാന്ത് അധ്യക്ഷനായ ചടങ്ങിന് വിഫ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതവും ലഹരി വിരുദ്ധസ്കോഡിന്റെ രക്ഷാധികാരി നന്ദിയും പറഞ്ഞു.