കെ.പി.എസ്.ടി.എ പ്രതിഷേധ ദിനം ആചരിച്ചു
ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി:സ്കൂളിലെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, പ്രൈമറി പ്രധാനാദ്ധ്യാപകർക്ക് എച്ച്. എം ശമ്ബള സ്കെയിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. പി. എസ്. ടി. എ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു.
കുറ്റ്യാടിയിൽ നടത്തിയ പ്രതിഷേധ ദിനാചരണം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ച് മുഴുവൻ അദ്ധ്യാപകർക്കും നിയമനം നൽകണമെന്ന് കെ. ഹാരിസ് പറഞ്ഞു.
പി. കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, വി. വിജേഷ്,പി. പി. ദിനേശൻ,പി.സാജിദ്,രമേശ് ബാബു കാക്കന്നൂർ,എസ്.സുനന്ദ്,അഖിൽ ഹരികൃഷ്ണൻ,വി.സി, കുഞ്ഞബ്ദുള്ള,എ.എൻ.അജേഷ്, രാഹുൽ വട്ടോളി,തുടങ്ങിയവർ സംസാരിച്ചു.