സഹായി എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ സുജാത നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു
കക്കഞ്ചേരി: സഹായി എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് വാർഡ് മെമ്പർ സുജാത നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹരിനന്ദ പ്രാർത്ഥന ചൊല്ലി ആരംഭിച്ച ചടങ്ങിൽ ഷെർഷാദ് മുഖ്യപ്രഭാഷണം നടത്തി. യുവ ഡോക്ടർമാരായ റിൻസത്ത്, രശിഷ എന്നിവരെ അനുമോദിച്ചു.
മുസ്തഫ കിനാവത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയൻ, ഇബ്രാഹിം പീറ്റക്കണ്ടി, കാദർ മാതപ്പള്ളി, അബ്ദുറഹിമാൻ കുട്ടി, ഡോ: രശിഷ, നവാസ് സി. പി, ഷാഹിദ് ജിദ്‌ദാസ്, ഡെറിക്സൺ, സജീവൻ രാരോത്ത്, വിജീഷ് ഇ. കെ. എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മുഹമ്മദലി സി. പി. സ്വാഗതവും ബിജു സി. എം. നന്ദിയും പറഞ്ഞു.