പുരോഗമന പാതയിൽ പേരാമ്പ്ര; പുതിയ മാർക്കറ്റ് കെട്ടിടം നാളെ നാടിന് സമർപ്പിക്കും
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

പേരാമ്പ്ര: അനുദിനം വളരുന്ന പേരാമ്പ്രയുടെ മുഖഛായ മാറ്റാൻ പുതിയ മാർക്കറ്റും. പുതുതായി നിർമ്മിച്ച മത്സ്യ മാർക്കറ്റ് കെട്ടിടം നാളെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ടി. പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
പേരാമ്പ്ര ബ്ലോക്ക് - ഗ്രാമ പഞ്ചയത്തുകൾ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ മത്സ്യവിൽപ്പനയ്ക്കായി മേൽക്കൂര ഷീറ്റിട്ട് നിർമിച്ച വിശാലമായ ഹാളും കോൺഗ്രീറ്റ് മേൽക്കൂരയുള്ള എട്ട് മുറികളുമുണ്ട്.
മത്സ്യം വെച്ച് വിൽപ്പന നടത്താൻ കോൺക്രീറ്റ് സ്ലാബും ടൈൽ പതിച്ച് സജ്ജമാക്കി. സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാൻ ചാലുകളും ഒരുക്കിയിട്ടുണ്ട്. പുതിയ മാർക്കറ്റിൽ ഒരേ സമയം 50 പേർക്ക് വിൽപ്പന നടത്താൻ സാധിക്കും.