headerlogo
local

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ വൈവിധ്യമാർന്ന വയോജന ദിനം ആചരിച്ചു

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ബീന പരിപാടി ഉദ്ഘാടനം ചെയ്തു

 കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ വൈവിധ്യമാർന്ന വയോജന ദിനം ആചരിച്ചു
avatar image

NDR News

04 Oct 2022 02:16 PM

ഉള്ളിയേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ ലോകവയോജന ദിനം ആചരിച്ചു. വിവിധ മേഖലകളിൽ പ്രാവിണ്യം നേടിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ബാലുശ്ശേരി വി. ട്രസ്റ്റ് കണ്ണാശുപത്രിയുടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയതു. 

       ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ബീന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ. എം. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അവശത അനുഭവിക്കുന്നവർക്കുള്ള സംഘടന നൽകുന്ന കൈതാങ്ങ് വിതരണം ജില്ലാ കമ്മിറ്റി മെമ്പർ ഇ. ബാലൻ നായർ നിർവ്വഹിച്ചു. 

       ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ. ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. നാരായണ പെരുവണ്ണാൻ (തെയ്യം), വി. എം. കുമാരൻ (തുടി), സാമിക്കുട്ടി അത്തോളി (മത്സ്യ ബന്ധനം), കുഞ്ഞിക്കണാരൻ കോട്ടൂർ, ബാലൻ നായർ മൊടക്കല്ലൂർ (കർഷക തൊഴിലാളി) എന്നിവരെ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു. പി. വി. ഭാസ്കരൻ കിടാവ്, പി. എം. മാധവൻ, ചന്തപ്പൻ മൈക്കോട്ടേരി എന്നിവർ സംസാരിച്ചു.

NDR News
04 Oct 2022 02:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents