കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ നടുവണ്ണൂരിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ അധ്യക്ഷത വഹിച്ചു

നടുവണ്ണൂർ: മുൻ മന്ത്രിയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ നടുവണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗം എൻ. ആലി അനുശോചനക്കുറിപ്പ് വായിച്ചു.
സി. എം. ശ്രീധരൻ, കിസാൻ ജലീൽ, കെ. രാജീവൻ, അഷ്റഫ് പുതിയപ്പുറം, സന്തോഷ് നരിക്കിലാട്ട്, കെ. അതിത്ത്, രോഷ്മ രാജൻ, ഷാഹുൽ ഹമീദ്, നിഷ പി. കെ, ചന്ദ്രൻ വിക്ടറി, നാരായണൻ, അശോകൻ പുതുക്കുടി, ഇല്ലത്ത് അഹമ്മദ്, ടി. പക്കർ, സജീവൻ മക്കാട്ട് തുടങ്ങി നടുവണ്ണൂരിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ അനുശോചന പരിപാടിയിൽ സംസാരിച്ചു.
സിപിഐഎം നടുവണ്ണൂർ ലോക്കൽ സെക്രട്ടറി എം. എം. ഗംഗാധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ലോക്കൽ കമ്മറ്റിയംഗം എൻ. ഷിബീഷ് നന്ദി രേഖപ്പെടുത്തി.