പാട്ടുപുരയോരം റെസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ആഘോഷിച്ചു
വാർഡ് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: പാട്ടുപുരയോരം റെസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടുവണ്ണൂർ ടൗൺ അങ്കണവാടിയും കനാൽ റോഡും, അങ്കണവാടി പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ സജീവൻ മക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
രാജൻ തിരുവോട്, ഫരീദ്, ഡോ. അബ്ദുൽ സമദ്, അഡ്വ. ഉമ്മർ മണ്ണട്ടെരി, സി. അമ്മെദ് കുട്ടി, ഗോകുലം കോമള, ശാന്ത, കണാരൻ തുടങ്ങിയവർ നേതൃത്വം നൽകി.