headerlogo
local

നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ 1981 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് എരവട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു

 നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ 1981 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
avatar image

NDR News

06 Sep 2022 07:23 PM

നൊച്ചാട്: നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ 1981 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'ഒത്ത് ഇരിക്കാം, ഓർത്ത് വെക്കാം '81' സംഗമം നടത്തി. പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് എരവട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. 

       സ്വാഗത സംഘം കൺവീനർ ശശീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഖ്യാതിഥിക്ക് അസൈനാർ വി. വി. ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു. സ്വാഗത സംഘം കൺവീനർ അബ്ദുൾ ഹമീദ് അധ്യക്ഷനായി.

       ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാറക്കൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. മധു കൃഷ്ണൻ, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഇ. കെ. സമീർ, ഹെഡ് മാസ്റ്റർ പി. പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ മുരളീകൃഷ്ണൻ സ്വാഗതവും ട്രഷറർ കെ. സി. മജീദ് നന്ദിയും പറഞ്ഞു.

NDR News
06 Sep 2022 07:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents