നടുവണ്ണൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ഓണക്കിറ്റ് സമർപ്പിച്ചു
നടുവണ്ണൂരകം യു എ ഇ ചാപ്റ്റർ നൽകുന്ന ഓണക്കിറ്റ് ഒതയോത്ത് ഉമ്മർകോയയിൽ നിന്നും പാലിയേറ്റീവിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി.
നടുവണ്ണൂർ: നടുവണ്ണൂരകം യു എ ഇ ചാപ്റ്റർ നടുവണ്ണൂർ പെയിൻ ആന്റ് പാലിയേറ്റീവിന് ഓണക്കിറ്റ് സമർപ്പിച്ചു. ഒതയോത്ത് ഉമ്മർകോയയിൽ നിന്നും പാലിയേറ്റീവിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി.
പാലിയേറ്റിവ് കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സി.എം. നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മലോൽ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒതയോത്ത് ഉമ്മർകോയ, കെ.എം. നൗഷാദ് , ഷമീർ, അഫ്സൽ, എന്നിവർ സംസാരിച്ചു. കെ.അബ്ദുള്ള മാസ്റ്റർ നന്ദി പറഞ്ഞു.