ഇവാന് കൈത്താങ്ങായി യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ
സംസ്ഥാന കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷം രൂപ കൈമാറി
പേരാമ്പ്ര: പാലേരിയിലെ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ നിധിയിലേക്ക് യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷം രൂപ കൈമാറി. വാർഡ് കൗൺസിലർ ജിഷയിൽ നിന്നും ചികിത്സാസഹായ കമ്മിറ്റി ട്രഷറർ സി. എച്ച്. ഇബ്രാഹിംകുട്ടി ധനസഹായം ഏറ്റുവാങ്ങി.
ഉജ്ജയിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ കാരയാട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ലേബർ ഓഫീസർ ദിനേശ്, സത്യൻ കടിയങ്ങാട്, പി. കെ. കെ. ബാബു, സുനിൽ വിയ്യഞ്ചിറ, വേണു പറമ്പത്ത്, ഗിരീഷ് ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.