മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പോലീസ് ഓഫീസർ വി. എം. ഷൈനിയെ ആദരിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രമോദ് ഉപഹാരം നൽകി

പേരാമ്പ്ര: സ്തുത്യർഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വനിതാ സിവിൽ പോലീസ് ഓഫീസർ വി. എം. ഷൈനിയെ എരവട്ടൂരിലെ സമന്വയ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രമോദ് ഉപഹാരം നൽകി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര പോലീസ് സബ് ഇൻസ്‌പെക്ടർ എ. ഹബീബുള്ള പൊന്നാട അണിയിച്ചു. ബിരുദം കഴിഞ്ഞ് ആതുര സേവന മേഖലയിൽ പ്രവേശിച്ച റസിഡൻസിലെ ഡോക്ടർമാരെയും മറ്റു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു.
കെ. ശങ്കരൻ നമ്പ്യാരുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. ഗംഗാധരൻ, കെ നാരായണൻ, മുഹമ്മദ് കമ്രാൻ, പി. എം. പ്രകാശൻ, വി. പി. രാമചന്ദ്രൻ, വി. പി മുജീബ്, അഭിജിത് കൃഷ്ണ എന്നിവർ സംസാരിച്ചു. വിനോദൻ പലയാട്ട് സ്വാഗതവും കെ. എം. മോഹനൻ നന്ദിയും പറഞ്ഞു.