നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; മുപ്പത് പവൻ കവർന്നു
അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്
നാദാപുരം: കല്യാണ വീട്ടിൽ വൻ കവർച്ച. മുപ്പത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വെള്ളിയോട് എം. എൻ. ഹാഷിം തങ്ങളുടെ വീട്ടിലാണ് മോഷണമുണ്ടായത്. വധുവിനെ അണിയിക്കാനായി കരുതിവെച്ച സ്വർണമാണ് കവർന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടപ്പെട്ടത്. സ്വർണാഭരണമാണ് മോഷണം പോയത്.
ഇന്നലെ വൈകീട്ട് നാദാപുരത്തെ വരന്റെ വീട്ടിൽ നടന്ന നിക്കാഹ് കർമ്മത്തിന് ശേഷം കഴിഞ്ഞതിനു ശേഷം വീട്ടിലെത്തി അലമാര തുറന്നു പരിശോധിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ജ്വല്ലറിയിൽ നിന്ന് വാങ്ങിച്ച 30 പവനോളം വരുന്ന സ്വർണാഭരണമാണ് വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ചു വച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ വീട്ടുകാർ വളയം പോലീസിൽ പരാതി നൽകി. പോലീസും വിരലടയാളം വിദഗ്ധരും ഇന്ന് രാവിലെ വിവാഹ വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായി വളയം പോലീസ് അറിയിച്ചു.