ഉദ്ഘാടനത്തിനൊരുങ്ങി പേരാമ്പ്രയിലെ സബ്ട്രഷറി ഓഫീസ്
മന്ത്രി കെ. എൻ. ബാലഗോപാൽ ട്രഷറി കെട്ടിടം നാടിന് സമർപ്പിക്കും
പേരാമ്പ്ര: സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന പേരാമ്പ്രയിലെ ട്രഷറി ഇടപാടുകാരുടെ ദീർഘകാല ആവശ്യം പൂവണിയുന്നു. പേരാമ്പ്രയിലെ പുതിയ ട്രഷറി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. സെപ്റ്റംബർ പതിമൂന്നിന് നടക്കുന്ന ചടങ്ങിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ട്രഷറി കെട്ടിടം നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി. പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ട്രഷറി ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റ്ൽ ഉൾപ്പെടുത്തി 2 കോടി 51 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സബ്ട്രഷറി ഓഫീസ് കെട്ടിടം പേരാമ്പ്രയിൽ ഒരുങ്ങിയിരിക്കുന്നത്. പേരാമ്പ്രയിലെ പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.