headerlogo
local

കനത്ത മഴയിൽ വീട് തകർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം

വീട് തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതാണ് വീട്ടുകാർക്ക് രക്ഷയായത്

 കനത്ത മഴയിൽ വീട് തകർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം
avatar image

NDR News

25 Aug 2022 10:04 AM

തിരുവമ്പാടി: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നടിഞ്ഞുണ്ടായ അപകടത്തിൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അൽഫോൺസ കോളേജ് റോഡിൽ ഒറ്റപ്പൊയിൽ ഉന്നത്ത്ചാലിൽ അമ്മിണി നാരായണന്റെ ഓടിട്ടവീടാണ് തകർന്നത്. 

       സംഭവ സമയത്ത് അമ്മിണിയും മകൾ മിനിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിൻ്റെ മുക്കാൽഭാഗം ഓടുകളും തകർന്നു. കഴുക്കോലും പട്ടികകളുമടക്കം നശിച്ചു.

       വീട് താമസയോഗ്യമല്ലാതായിട്ടും ഇന്നലെ രാത്രിവരെ കുടുംബത്തെ പുനരധിവസിപ്പിച്ചിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. വിവരമറിഞ്ഞിട്ടും പഞ്ചായത്ത്, വില്ലേജ് അധികൃതരാരും തന്നെ സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്.

NDR News
25 Aug 2022 10:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents