headerlogo
local

ഇവാൻ്റെ ചിരി മായാതിരിക്കാൻ നടുവണ്ണൂർ പഞ്ചായത്തിൻ്റെ സ്നേഹസ്പർശം

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ സമാഹരിച്ച ഇവാൻ ചികിത്സാ സഹായ ധനം കൈമാറി

 ഇവാൻ്റെ ചിരി മായാതിരിക്കാൻ നടുവണ്ണൂർ പഞ്ചായത്തിൻ്റെ സ്നേഹസ്പർശം
avatar image

NDR News

22 Aug 2022 08:29 PM

നടുവണ്ണൂർ: മുഹമ്മദ് ഇവാൻ ചികിത്സാ സഹായത്തിനായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നും സംഘടന, സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നുമായി സ്വരൂപിച്ച പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തി അഞ്ഞുറ്റി പത്ത് രൂപ (12,91,510 ) കൈമാറി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ ഫണ്ട് കൈമാറി. 

      16 വാർഡുകളിൽ നിന്നായി 9,87,719 രൂപയും സംഘടനകൾ, സ്ഥാപനങ്ങളിൽ നിന്നായി 3,03,791 രൂപയും ലഭിച്ചു. ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു, വ്യാപാര വ്യവസായ എകോപന സമിതി, അർച്ചന കലാവേദി, മെട്രോ ഫുട്ബോൾ അക്കാദമി, ജി.എം.എൽ.പി.സ്കൂൾ കിഴുക്കോട്, കടവ് പ്രവാസി കൂട്ടായ്മ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ, പിക്ക് അപ്പ് ആൻ്റ് ഗുഡ്സ് നടുവണ്ണൂർ, നടുവണ്ണൂർ വിമുക്തഭട സംഘടന, ആർട്ട് ഗ്യാലറി നടുവണ്ണൂർ, ആവണി സ്വയം സഹായ സംഘം, തുടങ്ങിയ സംഘടനകളും, സ്ഥാപനങ്ങളും ധന സമാഹരണം നടത്തി. 

      വൈസ് പ്രസിഡണ്ട് കെ. എം. നിഷ അദ്ധ്യക്ഷത വഹിച്ചു. ഇവാൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹി എസ്. പി. കുഞ്ഞമ്മദ്, ചടങ്ങിൽ സംസാരിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ചികിത്സാ കമ്മിറ്റി കൺവീനർ മലോൽ പി. നാരായണൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ് നന്ദിയും രേഖപ്പെടുത്തി.

NDR News
22 Aug 2022 08:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents