headerlogo
local

മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ട്; ധനശേഖരണ കുതിപ്പുമായി പന്ത്രണ്ടാം വാർഡ്

വാർഡിൽ നിന്നും പിരിച്ചെടുത്ത 1,03,685 രൂപ പ്രസിഡണ്ട് ടി. പി. ദാമോദരന് കൈമാറി

 മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ട്; ധനശേഖരണ കുതിപ്പുമായി പന്ത്രണ്ടാം വാർഡ്
avatar image

NDR News

20 Aug 2022 08:18 AM

നടുവണ്ണൂർ: അപൂർവ്വ രോഗം ബാധിച്ച പിഞ്ചു കുഞ്ഞ് മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ജനതയൊട്ടാകെ കൈകോർത്തപ്പോൾ ലക്ഷ്യം കാണുകയായിരുന്നു. ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നും കുറഞ്ഞത് ഒരു ലക്ഷം രൂപ വീതം പിരിച്ചെടുക്കണമെന്നാണ് പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നത്. പ്രസ്തുത സംഖ്യ ആദ്യം പിരിച്ചെടുക്കുന്ന വാർഡെന്ന ബഹുമതി പന്ത്രണ്ടാം വാർഡ് സ്വന്തമാക്കി.

      പിരിച്ചെടുത്ത 1,03,685 രൂപ വാർഡ് മെമ്പർ കെ. കെ. സൗദ, ചികിത്സാ സഹായ കമ്മിറ്റി വാർഡ്തല കൺവീനർ ശ്രീധരൻ കൊടോളി എന്നിവർ ചേർന്ന് പ്രസിഡണ്ട് ടി. പി. ദാമോദരന് കൈമാറി. കൊടോളി ശ്രീധരൻ സ്വാഗതവും അങ്കണവാടി വർക്കർ രജിത നന്ദിയും പറഞ്ഞു.

      ചടങ്ങിൽ വികസന സമിതി കൺവീനർ അസ്സൻകോയ മണാട്ട്, അശോകൻ നെരോത്ത്, എൻ. ആലി, എൻ. കെ. ജറീഷ്, വി. എം. ബാലകൃഷ്ണൻ, ബാബു, ചന്ദ്രൻ കൊടോളി, റഫീക്ക് എടപുതുക്കുടി, അനീഷ് കെ. കെ, ഹമീദ് പത്തായത്തിങ്ങൽ, പ്രസന്ന കൃഷ്ണപുരം എന്നിവർ പങ്കെടുത്തു. 

NDR News
20 Aug 2022 08:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents