മുളിയങ്ങൽ എൽബാ പുറ്റാടും പുറ്റാട് റെസിഡൻസ് അസോസിയേഷനും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
പൂതേരി ദാമോദരൻ നായർ പതാക ഉയർത്തി

പേരാമ്പ്ര: മുളിയങ്ങൽ എൽബാ പുറ്റാട് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും പുറ്റാട് റെസിഡൻസ് അസോസിയേഷനും സംയുക്തമായി ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൂതേരി ദാമോദരൻ നായർ പതാക ഉയർത്തി. രയരോത്ത് മജീദ്, മാവിലങ്കണ്ടി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് മധുര വിതരണവും നടത്തി. പരിപാടികൾക്ക് ഗോകുൽ ദാസ്, തട്ടാങ്കണ്ടി ശങ്കരൻ, താഴേകുന്നോത്ത് മജീദ്, പാതിരിക്കൽ രാജൻ, തട്ടാചേരി രാജൻ, തട്ടാചേരി മോഹനൻ തുടങ്ങിവർ നേതൃത്വം നൽകി.