headerlogo
local

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പാലിയറ്റീവിന് സെക്‌ഷൻ അപ്പാരറ്റസ് നൽകി

ടി. പി. കുഞ്ഞിമായൻ ഉപകരണങ്ങൾ കൈമാറി

 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പാലിയറ്റീവിന് സെക്‌ഷൻ അപ്പാരറ്റസ് നൽകി
avatar image

NDR News

14 Aug 2022 11:26 PM

അരിക്കുളം: കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ 1997 ലെ 10ബി ക്ലാസ് വിദ്യാർത്ഥി കൂട്ടായ്മ പാറക്കുളങ്ങര പ്രതീക്ഷ പാലിയേറ്റീവ് കെയറിന് സെക്‌ഷൻ അപ്പാരറ്റസ് കൈമാറി. 10 ബിയിലെ ക്ലാസ് അധ്യാപകനായിരുന്ന ടി. പി. കുഞ്ഞി മായൻ ചെയർമാൻ കെ. ഇമ്പിച്ചാലിക്ക് ഉപകരണം കൈമാറി. യോഗം ടി. പി. കുഞ്ഞിമായൻ ഉദ്ഘാടനം ചെയ്തു. 

      ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ദാമോദരൻ നായർ, കെ. ഇമ്പിച്ചാലി, കെ. മുഹമ്മദ് അഷ്റഫ്, ടി. പി. അബ്ദുറഹ്മാൻ, സഈദ് എലങ്കമൽ എന്നിവർ ആശംസകൾ നേർന്നു. ഫിദ ബഷീർ ഗാനമാലപിച്ചു. ഹന്നത്ത് സ്വാഗതവും പ്രതീക്ഷ സെക്രട്ടറി എ. കെ. അമ്മത് നന്ദിയും പറഞ്ഞു.

NDR News
14 Aug 2022 11:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents