കൈതക്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സംഗമവും റാലിയും നടത്തി
ലോക്കൽ കമ്മിറ്റി അംഗം ശോഭന വൈശാഖ് ഉദ്ഘാടനം ചെയ്തു
കൈതക്കൽ : ഒരു പഞ്ചായത്തിൽ ഒരേ സമയം ഇരുപത് തൊഴിലാളികളുള്ള 20 തൊഴിൽദിനങ്ങൾ മാത്രമായി പരിമിതപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കൈതക്കൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പരിപാടി സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം ശോഭന വൈശാഖ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം എം എം ജിജേഷ്, ബ്രാഞ്ച് സെക്രട്ടറിമാർ ഇ.ടി. ചന്ദ്രൻ, മനോജ് വൈശാഖ് , ബജീഷ് എം എം എന്നിവർ സംസാരിച്ചു. കൈതക്കൽ മോളി നന്ദിയും പറഞ്ഞു.