കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുപ്പതാം വാർഷികം നടത്തി
സ്‌പൈസസ് ബോർഡ് മെമ്പർ ടി. പി. ജയചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുപ്പതാം വാർഷികം നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി സ്‌പൈസസ് ബോർഡ് മെമ്പർ ടി. പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോഹനൻ കോട്ടൂർ അധ്യക്ഷത വഹിച്ചു.
കേരള ഗ്രാമീണബാങ്ക് ലോൺ, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള സമ്മാനങ്ങൾ, ചികിത്സാധനസഹായം എന്നിവ പരിപാടിയിൽ വിതരണംചെയ്തു. സമാപന പരിപാടി യിൽ നബാർഡ് ഡി ഡി എം മുഹമ്മദ് റിയാസ്, കെ ജി ബി റീജിണൽ മാനേജർ ഡീന രാജരത്നം, എൻ. വി. സുനി, ടി. കെ. റുഷ്ദ, ഷീന വി, രമേശൻ ബാലുശ്ശേരി, ശങ്കരൻ നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.