സിപിഐഎം സംയോജിത കൃഷി നൊച്ചാട് നോർത്ത് ലോക്കൽ തല ഉദ്ഘാടനം
കൈതക്കൽ ഈസ്റ്റ് ബ്രാഞ്ചിൽ ഉദ്ഘാടനം നടന്നു
കൈതക്കൽ : സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന 'വിഷ രഹിത പച്ചക്കറി 'ക്യാമ്പയിൻ നോർത്ത് ലോക്കൽ തല ഉദ്ഘാടനം നടന്നു.
പാർട്ടി ബ്രാഞ്ചുകളിൽ ഓണക്കാല വിളവെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടു നടത്തുന്ന സംയോജിത കൃഷിയുടെ നൊച്ചാട് നോർത്ത് ലോക്കൽ തല ഉദ്ഘാടനം കൈതക്കൽ ഈസ്റ്റ് ബ്രാഞ്ചിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എം മനോജ് നിർവ്വഹിച്ചു.പാർട്ടി ലോക്കൽ കമ്മറ്റി അംഗം എം എം ജിജേഷ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശോഭന വൈശാഖ്, ടി സന്തോഷ്, അബ്ദുൾ ശങ്കർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ എം ഷിജു സ്വാഗതവും ET ചന്ദ്രൻ നന്ദിയും പറഞ്ഞു .