എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
നൊച്ചാട് നോർത്ത് മേഖല ട്രഷറർ രജ്യ രാജ് ഉദ്ഘാടനം ചെയ്തു
കൈതക്കൽ: ഡിവൈഎഫ്ഐ കൈതക്കൽ, കൈതക്കൽ ടൗൺ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
പുറ്റാട് GLP സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ DYFI നൊച്ചാട് നോർത്ത് മേഖല ട്രഷറർ രജ്യ രാജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്രററി മാരായ ET ചന്ദ്രൻ , മനോജ് വൈശാഖ് , KSKTU നൊച്ചാട് നോർത്ത് മേഖല പ്രസിഡണ്ട് ടി.കെ മോഹനൻ , DYFI യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് ദൃശ്യ പ്രേംരാജ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു .
മേഖല കമ്മിറ്റി അംഗം അനുരഞ്ജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രജിൽ രാജ് അദ്ധ്യക്ഷത വഹിച്ചു . യൂണിറ്റ് സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു .