headerlogo
local

കക്കഞ്ചേരി എ കെ ജി ഗ്രന്ഥാലയത്തിൽ വായനാപക്ഷാചരണം

കക്കഞ്ചേരി എ എൽ പി സ്കൂളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

 കക്കഞ്ചേരി എ കെ ജി ഗ്രന്ഥാലയത്തിൽ വായനാപക്ഷാചരണം
avatar image

NDR News

29 Jun 2022 10:25 PM

ഉള്ളിയേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി എ കെ ജി ഗ്രന്ഥാലയവും കക്കഞ്ചേരി എ എൽ പി സ്കൂളും സംയുക്തമായി ലൈബ്രറി സന്ദർശനവും പുസ്തക ചർച്ചയും പരിപാടി സംഘടിപ്പിച്ചു. വായനശാലയിൽ വച്ചു നടന്ന പരിപാടിയിൽ വായനശാലാ പ്രവർത്തനങ്ങളെ കുറിച്ചും പുസ്തക ക്രമീകരണങ്ങളെ കുറിച്ചും ലൈബ്രേറിയൻ ലതീഷ് പി. എം. വിശദീകരിച്ചു. 

       വായനശാല പ്രവർത്തകരും വിദ്യാർത്ഥികളും വായനശാലാ പ്രവർത്തനത്തെപ്പറ്റി സംവാദം നടത്തി. തുടർന്ന് പുസ്തക ചർച്ച സംഘടിപ്പിച്ചു. അജീഷ് മാസ്റ്റർ, ഗ്രന്ഥശാലാ സെക്രട്ടറി ബാബു വി. കെ. സ്കൂൾ അദ്ധ്യാപകരായ കെ. ഷാജു, എ. സഫിയ, സ്മിത ടി. എന്നിവർ നേതൃത്വം നൽകി.

NDR News
29 Jun 2022 10:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents