കൂരാച്ചുണ്ടിലെ യുവാവ് കര്‍ണാടകയില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം
കൂരാച്ചുണ്ടില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് ആവശ്യം ഉന്നയിച്ചത്

കൂരാച്ചുണ്ട്:കൂരാച്ചുണ്ട് യുവാവ് കര്‍ണാടകയില്‍ ദുരൂഹ രാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സര്‍വ്വ കക്ഷികള്‍. പഞ്ചായത്തിലെ വട്ടച്ചിറ ഉള്ളിക്കാക്കുഴി ജംഷീദ് കർണാടകയിലെ മൈസൂരിനടുത്ത് സംശയാസ്പദമായ രീതിയിൽ മരിച്ചത്. മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്കും, പൊതുജനങ്ങൾക്കും ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള - കര്‍ണാടക സര്‍ക്കാരുകൾ സമഗ്ര അന്വേഷണം നടത്തണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി എംപി, എംഎൽഎ, എന്നിവരെ നേരിൽകണ്ട് സംസാരിച്ച് സർക്കാർ തലത്തിൽ നിയമപരമായ സാധ്യത തേടുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ജോൺസൺ താന്നിക്കൽ, കെ.ജി. അരുൺ, വി.എസ്. ഹമീദ്, ഷിബു കട്ടയ്ക്കൽ, സൂപ്പി തെരുവത്ത്, പഞ്ചായത്തംഗങ്ങളായ വിൻസി തോമസ്, ഡാർളി അബ്രാഹം, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, വിജയൻ കിഴക്കയിൽമീത്തൽ, എൻ.ജെ. ആൻസമ്മ, വ്യാപാരി വ്യവസായി പ്രസിഡന്റ്‍ സണ്ണി പാരഡൈസ്, അലി പുതുശേരി, ജലീൽ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.