കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു
മാലിന്യം തള്ളരുതെന്ന ബോർഡിനെ നോക്കുകുത്തിയാക്കിയാണ് മാലിന്യം വലിച്ചെറിയുന്നത്

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. റെയിൽവേയുടെ പുറമ്പോക്ക് സ്ഥലത്തേക്കാണ് മാലിന്യം വലിച്ചെറിയുന്നത്.
പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമായി കൊണ്ടുവരുന്ന മാലിന്യം റെയിൽവേ സ്ഥലത്തെ പൊന്തക്കാടുകളിലേക്കാണ് വലിച്ചെറിയുന്നത്. മഴയെത്തിയതോടെ മാലിന്യം ചീഞ്ഞ് അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. പരിസരവാസികൾക്ക് വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്.
മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്നു കാണിച്ച് റെയിൽവേ അധികൃതർ തന്നെ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡിനെ നോക്കുകുത്തിയാക്കി മാലിന്യം തള്ളുന്നതിന് പതിവാക്കിയിരിക്കുകയാണ്.