നവീകരിച്ച മുളിയങ്ങൽ - കൈതക്കൊല്ലി റോഡ് നാടിന് സമർപ്പിച്ചു
മന്ത്രി പി. എ. മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു

കായണ്ണ: നവീകരിച്ച മുളിയങ്ങൽ - കൈതക്കൊല്ലി റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തിലുള്ള പാശ്ചാത്യ സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി എംഎൽഎ അഡ്വ: കെ. എം. സച്ചിൻ ദേവ് അധ്യക്ഷനായി.
കായണ്ണ ബസാറിൽ നടന്ന ചടങ്ങിൽ എക്സിക്യുട്ടീവ് എഞ്ചിനീയർ വി. കെ. ഷാഹിം റിപ്പോർട്ട് അവതരിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എ. സി. ശരൺ, ബിനിഷ, കെ. കെ. നാരായണൻ എന്നിവർ സംബന്ധിച്ചു.