പഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാർക്കും നടുവണ്ണൂരിൽ പൗരസ്വീകരണം
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും

നടുവണ്ണൂർ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി നിർവ്വഹണത്തിൽ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാർക്കും നടുവണ്ണൂരിൽ പൗരസ്വീകരണമൊരുക്കുന്നു. മെയ് 31ന് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ബാലുശ്ശേരി എംഎൽഎ അഡ്വ: കെ. എം. സച്ചിൻ ദേവ് ജീവനക്കാരെ ആദരിക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുക്കും.