headerlogo
local

യു.എസ്.എസ് - എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിദ നടുക്കാട്ടിൽ ഉപഹാരം നൽകി

 യു.എസ്.എസ് - എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു
avatar image

NDR News

29 May 2022 07:31 PM

മേപ്പയൂർ: വിളയാട്ടൂർ സരിഗകലാഭവൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിദ നടുക്കാട്ടിൽ പ്രതിഭകൾക്കുള്ള ഉപഹാരം കൈമാറി.

      യു.എസ്.എസ് - എൽ എസ്.എസ് നേടിയ അഹിൻ ദേവ്, ലക്ഷ്മി വരേണ്യ, ആദ്മിക വിനോദ്, ദേവാംഗന, ശ്രീയുഗ എന്നിവരെയും എഫ്.സി.ഐ കേരള ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുത്ത അരുൺ ലാലിൻ്റെയും നവോദയ സ്കൂൾ പ്രവേശനം ലഭിച്ച റിതുൽ ദേവിനെയുമാണ് അനുമോദിച്ചത്. 

      കലാഭവൻ പ്രസിഡൻ്റ് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കുഞ്ഞോത്ത് രാഘവൻ, നാസിബ് കരുവോത്ത് സുരേഷ് ഓടയിൽ, മഹേഷ് കുഞ്ഞോത്ത്, രവി ചാത്തോത്ത്, സൻജീവ് കൈരളി, ശ്രീലേഷ് എം. എന്നിവർ സംസാരിച്ചു.

NDR News
29 May 2022 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents