headerlogo
local

തിരുവോട് എ.എൽ.പി സ്കൂൾ കെട്ടിടശിലാസ്ഥാപന കർമം

സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമമാണ് ഇന്ന് നടന്നത്.

 തിരുവോട് എ.എൽ.പി സ്കൂൾ കെട്ടിടശിലാസ്ഥാപന കർമം
avatar image

NDR News

23 May 2022 05:50 PM

നടുവണ്ണൂർ: തിരുവോട് എ.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് നിർവഹിച്ചു.

        സി കെ . രാഘവൻ മാസ്റ്റർ, സുജിത് രാരാരി, ചന്ദ്രൻ കുറ്റിയുള്ളതിൽ, സുമിത്ത് ലാൽ , ചന്ദ്രൻ പൂക്കിണാറമ്പത്ത്, നൗഷാദ് കാരോൽ,  എ .എം ഉണ്ണി നായർ , ഉണ്ണി നായർ തറവലക്കണ്ടി, ഒ എം , കൃഷ്ണകുമാർ , പ്രിയേഷ് പ്രീതി, പൂർവ്വാധ്യാപക പ്രതിനിധി പി.ഗോവിന്ദൻകുട്ടി നായർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.  

           ഹെഡ്മിസ്ട്രസ് വി.ഭാരതി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.  വാർഡ് മെമ്പർ  ഇ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് എ .സി . ജയേഷ് സ്വാഗതവും, സ്കൂൾ മാനേജർ അനിൽ വിജയൻ നന്ദിയും പറഞ്ഞു.

NDR News
23 May 2022 05:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents