headerlogo
local

കൂരാച്ചുണ്ട് സ്വദേശി കർണാടകയിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ

ഇന്നലെ രാത്രിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്

 കൂരാച്ചുണ്ട് സ്വദേശി കർണാടകയിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ
avatar image

NDR News

12 May 2022 03:06 PM

കൂരാച്ചുണ്ട്: പ്രവാസി മലയാളിയെ കർണാടകയിൽ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കർണ്ണാടക, മദൂർ റെയിൽവേ സ്റ്റേഷനടുത്ത് റെയിൽപാളത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

       ഒമാനിൽ ജോലി ചെയ്തിരുന്ന ജംഷീദ് ഒന്നര മാസം മുമ്പാണ് അവധിയക്കായി നാട്ടിലെത്തിയത്. ഇവർ പുതിയതായി തുടങ്ങാനിരുന്ന ബിസിനസുമായി ബന്ധപ്പെട്ടാണ് ജംഷീദും സുഹൃത്തുക്കളും കർണ്ണാടകയിൽ എത്തിയത്. 

      ഓൾ ഇന്ത്യ കെഎംസിസി മാണ്ട്യ ഏരിയാ കമ്മിറ്റി നേതാക്കളായ സലാം, സലീം, അനീഷ്, സിദ്ദീഖ്, റഷീദ് എന്നിവർ സംഭവ സ്ഥലത്തെത്തി. പോലീസിന്റെ സഹായത്തോടെ മൃതദേഹം മാണ്ട്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

NDR News
12 May 2022 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents