headerlogo
local

തുറയൂരിൽ എൻഎംഎംഎസ് ജേതാവിനെ ആദരിച്ചു

എ. കെ. അബ്ദുറഹിമാൻ ഉപഹാരം കൈമാറി

 തുറയൂരിൽ എൻഎംഎംഎസ് ജേതാവിനെ ആദരിച്ചു
avatar image

NDR News

11 May 2022 09:27 PM

തുറയൂർ : ഇക്കഴിഞ്ഞ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് എൻ.എം.എം.എസ്. ജേതാവ് ഹയ ഖലീൽ ടി. പിയെ പയ്യോളി മണ്ഡലം വിസ്‌ഡം സ്റ്റുഡന്റസ് ആദരിച്ചു. മികച്ച വിജയം കരസ്തമാക്കിയ ഹയ ഖലീൽ കൂടുതൽ മിന്നുന്ന വിജയം നേടാൻ ഭാവിയിൽ സാധിക്കട്ടെ എന്ന് അവാർഡ് നൽകി കൊണ്ട് എ. കെ. അബ്ദുറഹിമാൻ ആശംസിച്ചു. 

      മികച്ച ഖുർആൻ കാലിഗ്രാഫർ കൂടിയാണ് ഹയ നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉപ്പ ഖലീൽ കുവൈറ്റിൽ സ്വകാര്യ കമ്പനിയിലും ഉമ്മ ഷഹര്ബാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ടീച്ചർ ആയും ജോലി ചെയ്യുന്നു. 

      സ്റ്റുഡൻസ് പ്രതിനിധികളായ യാസിർ, ഫാരിസ്‌ മുഹമ്മദ് ടി. പി, സൈഫുല്ല അബുബക്കർ, മണ്ഡലം വിസ്‌ഡം ഓർഗനൈസേഷൻ പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.

NDR News
11 May 2022 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents