പാലേരിയിൽ ബസ്സിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
പേരാമ്പ്ര: സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലേരി ചങ്ങരോത്ത് കൂനംപൊയിൽ കിഴക്കേച്ചാലിൽ കുഞ്ഞിരാമൻ നായരാണ് മരിച്ചത്.
പാലേരി ടൗണിൽ ബുധനാഴ്ച കാലത്തായിരുന്നു അപകടം. സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ ഇയാളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 11.15ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.
പ്രദേശത്തെ മികച്ച കർഷകനും പഴയകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.