കാവുന്തറ എ യു പി സ്കൂളിൽ 'വർണോത്സവം ' - നഴ്സറി കുട്ടികൾക്കുള്ള താലൂക്ക്തല ചിത്രരചനാ ക്യാമ്പ് നടന്നു
'നൂറിന്റെ നിറവിൽ കാവുന്തറ എയുപി സ്കൂൾ - ശതാരവം' പരിപാടികളുടെ ഭാഗമായാണ് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചത്.

നടുവണ്ണൂർ : ശതാബ്ദി ആഘോഷവും കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാവുന്തറ എ യു പി സ്കൂളിൽ നഴ്സറി കുട്ടികൾക്കുവേണ്ടിയുള്ള താലൂക്ക് തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രമുഖ ചിത്രകാരനും കേരള സംസ്ഥാന ബാല സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാര ജേതാവുമായ സചീന്ദ്രൻ കാറഡുക്ക ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാവനയിൽ വർണ്ണങ്ങൾ ചാലിച്ച് പിഞ്ചു കുഞ്ഞുങ്ങളെ വരകളുടെയും വർണ്ണങ്ങളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തി ചിത്രകലയുടെ ബാലപാഠങ്ങൾ അദ്ദേഹം പകർന്നു നൽകി. കുട്ടികൾക്ക് ചിത്രങ്ങൾ വരച്ചു നൽകി പരിപാടി വർണ്ണാഭമാക്കി .
ചടങ്ങിൽ സി കെ ഷാജി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽത്താഫ് മാസ്റ്റർ, ശശി മാസ്റ്റർ ,മാനേജർ ഉണ്ണികൃഷ്ണൻ നായർ , സി ബാലൻ , പപ്പൻ കാവിൽ , പി കെ നാരായണൻ മാസ്റ്റർ, ടി പത്മനാഭൻ , ഷിജിന എസ് എന്നിവർ സംസാരിച്ചു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.