പൂനൂർ പുഴയിൽ വീണ പശുവിനെ രക്ഷിച്ചു
സാരമായി പരിക്കേറ്റ പശുവിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്
പൂനൂർ: പൂനൂർ പുഴയിൽ വീണ് കാലുകൾ പൊട്ടിയ പശുവിനെ രക്ഷപ്പെടുത്തി. മേയുന്നതിനിടെ കൂട്ടം തെറ്റി പുഴയിൽ വീണ പശുവിനെയാണ് രക്ഷിച്ചത്.
ഒരു ക്വിന്റലോളം ഭാരമുണ്ടായിരുന്ന പശുവിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മരക്കഷ്ണം ഉപയോഗിച്ച് കെട്ടി പശുവിനെ തുക്കിയെടുക്കുകയായിരുന്നു.
നരിക്കുനി അഗ്നിശമന സേനയും റെസ്ക്യൂ വളണ്ടിയർമാർക്കുമൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പശുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾ പൊട്ടുകയും ചെയ്തു.