കാവുന്തറ എ.യു.പി.സ്കൂൾ ശതാബ്ദി ആഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ശതാബ്ദി ആഘോഷം "ശതാരവം" ലോഗോ പ്രകാശനം, അനുമോദനം എന്നിവ നടന്നു.

നടുവണ്ണൂർ: നൂറിൻ്റെ നിറവിൽ നിൽക്കുന്ന കാവുന്തറ എ.യു.പി.സ്കൂളിൻ്റെ ശതാബ്ദി ആഘോഷം " ശതാരവം"
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.
ശതാബ്ദി ആഘോഷം "ശതാരവം" ലോഗോ പ്രകാശനം ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു. പാലോറ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സതീശൻ മാസ്റ്ററാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
കാൻസർ രോഗിക്ക് കേശദാനം നടത്തി സ്കൂളിനും നാടിനും അഭിമാനമായി മാറിയ അഞ്ചാം ക്ലാസ്സുകാരി കൊച്ചു മിടുക്കി വൈഗ ലക്ഷ്മിയെ പി.ടി.എ.യുടെ നേതൃത്വത്തിൽ ആദരിച്ചു. കവിയും ചിത്രകാരനും പൂക്കാട് കലാലയം പ്രസിഡൻ്റുമായ യു.കെ.രാഘവൻ മാസ്റ്റർ സ്നേഹ സമ്മാനം കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഹിന,ഹെഡ്മിസ്ട്രസ് കെ.കെ.പ്രസീത ടീച്ചർ, പി.ടി.എ.പ്രസിഡൻ്റ് സി.എം.ശശി മാസ്റ്റർ, എം.പി.ടി.എ.പ്രസിഡൻ്റ് ഫാത്തിമ ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.