മേപ്പയൂർ സ്വദേശിയുടെ ബാഗും മൊബൈൽഫോണും മോഷ്ടിച്ച രണ്ട് പേർ പോലീസ് പിടിയിൽ
വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന മേപ്പയൂർ സ്വദേശി ശിവദാസന്റെ ബാഗും മൊബൈൽ ഫോണും ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
കോഴിക്കോട്: വടകര റെയിൽവേ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും മൊബൈൽഫോണും മോഷ്ടിച്ച രണ്ട് പേരെ പോലീസ് പിടികൂടി.നൂരനാട് സ്വദേശി ആസാദ് മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് .
മേപ്പയൂർ സ്വദേശി ശിവദാസന്റെ ബാഗും മൊബൈൽ ഫോണും ആണ് കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷണം പോയത്. പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന ശിവദാസന്റെ പോക്കറ്റിലെ മൊബൈൽഫോണും അരികിൽ വച്ചിരുന്ന ബേഗും പ്രതികളിലൊരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങൾ തെളിഞ്ഞു കാണാമായിരുന്നു. പിന്നാലെ മറ്റൊരാൾ എത്തി ബാഗിലെ സാധനങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിലേക്ക് മാറ്റി രണ്ടുപേരും റെയിൽവേ സ്റ്റേഷൻ ഇറങ്ങിപ്പോകുന്നതും സിസിടിവിയിൽവ്യക്തമാകുന്നുണ്ട് .സാധനങ്ങൾ മോഷണം പോയത് അറിഞ്ഞ പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു
പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.17,000 രൂപയുടെ മൊബൈൽ ഫോണും എട്ടായിരം രൂപയും ഉൾപ്പെടെയാണ് നഷ്ടപ്പെട്ടു എന്നാണ് പരാതി.