വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നടുവണ്ണൂർ:ലോകാരോഗ്യദിനത്തോടനുബന്ധിച്ച് വാകയാട് നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന ലക്ഷ്യത്തെ മുൻനിർത്തി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി.ആർ ഗിരീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗൗരി നന്ദ സ്വാഗതം പറഞ്ഞ പരിപാടിയിൽ മേധ.സി.രാജീവ് അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.രമാദേവി പി , ശ്രിയ ആർ, ഫർസിൻ .കെ, ഹരിനന്ദ്, ശ്രിയ ലക്ഷ്മി എന്നിവർ പരിപാടി നയിച്ചു.