മന്ദങ്കാവ് എ എൽ പി സ്കൂളിൽ പ്രതിഭകളെ അനുമോദിച്ചു
അനുമോദന ചടങ്ങ് സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.

മന്ദങ്കാവ്: മന്ദങ്കാവ് എ എൽ പി സ്കൂളിലെ എൽ എസ് എസ് വിജയികളെയും , യു എസ് എസ് , എസ് എസ് എൽ സി, പ്ലസ് ടു വിജയികളായ സ്കൂളിലെ പൂർവ്വ വിദ്യാത്ഥികളെയും സ്കൂൾ പി.ടി.എ. അനുമോദിച്ചു . പി.ടി.എ പ്രസിഡണ്ട് സജിന പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു. സുജ പി. ഉപഹാര സമർപ്പണം നടത്തി .
ശങ്കരൻ നമ്പീശൻ സ്മാരക എൻഡോവ്മെൻ്റ് വിതരണം കേശവൻ കാവുന്തറ നിർവ്വഹിച്ചു. സബിലേഷ്, മഞ്ജുഷ പി.എസ് ,സുധീഷ് ബി.ടി, അഭിഷേക് ,ശ്രയസ്സ്, അനുഗ്രഹ, ബിശ്വാസ് , അനുഗ്രഹ്, മുഹമ്മദ് സഫ്വാൻ എന്നിവർ സംസാരിച്ചു .
ഹെഡ്മിസ്ട്രസ് മിനി കുമാരി സ്വാഗതവും സിന്ധു.പി.എം.കെ നന്ദിയും രേഖപ്പെടുത്തി.