ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ദേശീയ പാതയിൽ കൊരാണിക്ക് സമീപം പതിനെട്ടാംമൈലിലാണ് സംഭവം
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ ദേശീയ പാതയിൽ കൊരാണിക്ക് സമീപം പതിനെട്ടാംമൈലിലാണ് അപകടമുണ്ടായത്.
ബൈക്കിൽ പിറകിൽ യാത്ര ചെയ്ത ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു.നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ആറ്റിങ്ങല്‍ പൊലിസ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്.
കാര്‍ഗോ കയറ്റി വന്ന ലോറിയും അപകടത്തില്‍ പെട്ട ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വാനഹത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ബൈക്ക് ലോറിക്കടിയില്‍ കുടുങ്ങുകയുമായിരുന്നു.