നടുവണ്ണൂർ ഗ്ലോബൽ ഫോറം യു .എ .ഇ ചാപ്റ്ററിന് പുതിയ നേതൃത്വം
വിവിധ എമിറേറ്റ്സുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച 30 അംഗ എക്സിക്യൂട്ടീവിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നടുവണ്ണൂർ: വിവിധ വിദേശ രാജ്യങ്ങളിലായി പത്തോളം ചാപ്റ്ററുകളായി സാമൂഹ്യ സാംസ്കാരിക കാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ സൗഹൃദ കൂട്ടായ്മ നടുവണ്ണൂർ ഗ്ലോബൽ ഫോറം യു എ ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസ് കണിശൻ (പ്രസിഡന്റ്) സുജേഷ് മേനോൻ (ജന. സെക്രട്ടറി)
റംഷാദ് തടത്തിൽ (ട്രഷറർ)
എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മുഖ്യ രക്ഷാധികാരി ഹംസ കാവിലിന്റെ നേതൃത്വത്തിൽ യു എ ഇയിലെ വിവിധ എമിറേറ്റ്സുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച 30 അംഗ എക്സിക്യൂട്ടീവിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.