ഖാൻകാവിൽ ഗ്രന്ഥാലയം പുസ്തകചർച്ച സംഘടിപ്പിച്ചു
എസ്. കെ. പൊറ്റെക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥ, എം.സി. കുമാരൻ മാസ്റ്റർ അവതരിപ്പിച്ചു

കാവുന്തറ: ഖാൻകാവിൽ ഗ്രന്ഥാലയം കാവുന്തറയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടത്തി. എസ്. കെ.പൊറ്റെക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥ, എം.സി. കുമാരൻ മാസ്റ്റർ അവതരിപ്പിച്ചു. പി.അച്ചുതൻ മാസ്റ്റർ, പി.കെ.നാരായണൻ മാസ്റ്റർ, അഞ്ജലി, വിസ്മയ പി.കെ, ടി.പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
20 വർഷത്തിലേറെയായി കിടപ്പിലായ നല്ലൊരു വായനക്കാരനായ മുണ്ടോട്ടര കളമുള്ളതിൽ രാജൻ്റ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ അദ്ദേഹം തൻ്റെ വായനാനുഭവങ്ങൾ പങ്കുവെച്ചു. എം കെ .ബാലൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.എം.ഭാസ്കരൻ സ്വാഗതവും, എം.കെ.വാസു നന്ദിയും പറഞ്ഞു.