കാവുന്തറ കയർ ക്ലസ്റ്റർ സന്ദർശനം നടത്തി
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കണ്ണൂർ കയർ ബോർഡും സംയുക്തമായി കാവുന്തറ കയർ ക്ലസ്റ്ററിലേക്ക് സ്റ്റഡി ടൂർ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കയർ ബോർഡ് റീജിണൽ ഓഫീസർ ടി. വി. സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. വി. സുനി, കെ. സിബിച്ചൻ, സജില നടുവണ്ണൂർ, അപർണ കണിയാൻകണ്ടി, ഷീന മനോജ് എന്നിവർ സംസാരിച്ചു.