ഹനാന പി.കെയെ അനുമോദിച്ചു
അറബിക് കാലിഗ്രാഫിയിലാണ് ഹനാന ഇൻഡ്യ ബുക്ക് ഓഫ് റക്കോർഡ്സിന്റെ ബഹുമതി കരസ്ഥമാക്കിയത്.

കാവിൽ : അറബിക് കാലിഗ്രാഫിയിൽ ഇൻഡ്യ ബുക്ക് ഓഫ് റക്കോർഡ്സിന്റെ ബഹുമതി കരസ്ഥമാക്കിയ ഹനാന. പി.കെയെ കാവിൽ 13-ാം ബൂത്ത് സി.യു.സി അനുമോദിച്ചു.
കാവിൽ പി.മാധവൻ ഉപഹാരം സമർപ്പിച്ചു. മുഹമ്മദ് കാവിൽ അധ്യക്ഷത വഹിച്ചു. എം. സത്യനാഥൻ, പത്മകുമാർ, മജീദ് എടോത്ത്, ആഷിഫ് പി.പി. മനോജ് കെ.കെ എന്നിവർ സംസാരിച്ചു.
പുളിയൻകടവത്ത് കണ്ടി നൗഷാദിന്റെ മകളായ ഹനാന നടുവണ്ണൂർ ജി എച്ച് എസ് എസിലെ പ്ലസ് വണ് ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്