ഇയ്യാട്ട് കഞ്ചാവും പണവുമായി യുവാവ് പിടിയില്‍
ജില്ലയിലെ കഞ്ചാവ് വില്പന ലോബികളുമായി ഇയാള്‍ക്ക് നല്ല ബന്ധമുണ്ടെന്ന് അറിവായിട്ടുണ്ട്
ബാലുശ്ശേരി: വാടക വീട്ടില്‍ താമസിക്കുന്ന യുവാവ് കഞ്ചാവും അനധികൃതമായി സൂക്ഷിച്ച പണവുമായി ഇന്ന് പിടിയിലായി. നീലഞ്ചേരിയിലുള്ള വാടക വീട്ടില്‍ വച്ചാണ് നരിക്കുനി പി സി പാലം സ്വദേശി മുഹമ്മദ് ഷഹാന്‍ (31)ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. ഒരു കിലോ അറുനൂറ് ഗ്രാം കഞ്ചാവും ഒരു ലക്ഷത്തി ഏഴായിരും രൂപയും ഇയാളുടെ വീട്ടില്‍ വച്ച് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടി കൂടിയത്.
ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ റെയ്ഡ് നടത്തിയാണ് പിടി കൂടിയത്. വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും പണവുമുണ്ടായിരുന്നത്. ഒരു വര്‍ഷത്തിലധികമായി ഇയാള്‍ ഇവിടെ താമസിച്ച് വരികയാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. നേരത്തേ ഇയാള്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. എന്നാല്‍ ഇപ്പോള്‍ വീട്ടുകാര്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ജില്ലയിലെ കഞ്ചാവ് വില്പന ലോബികളുമായി ഇയാള്‍ക്ക് നല്ല ബന്ധമുണ്ടെന്ന് അറിവായിട്ടുണ്ട്.
സമാനമായ കേസുകള്‍ മുമ്പും ഇയാള്‍ക്കെതിരെയുണ്ടായിട്ടുണ്ട്. വയനാട് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.