headerlogo
local

സേവാഭാരതി മേപ്പയ്യൂരിൽ നിർമ്മിക്കുന്ന മാതൃസദനത്തിന് കുറ്റിയടിച്ചു

പഞ്ചമുഖപ്രവർത്തനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ഗ്രാമവൈഭവമാണ് മാതൃസദനത്തിലൂടെ സേവാഭാരതി വിഭാവനം ചെയ്യുന്നത്.

 സേവാഭാരതി മേപ്പയ്യൂരിൽ നിർമ്മിക്കുന്ന മാതൃസദനത്തിന് കുറ്റിയടിച്ചു
avatar image

NDR News

05 Feb 2022 06:50 PM

മേപ്പയ്യൂർ: നിരാലംബരായ  അമ്മമാർക്കായി സേവാഭാരതി മേപ്പയ്യൂർ മഠത്തുംഭാഗത്ത് നിർമ്മിക്കുന്ന മാതൃസദനത്തിന്റെ കുറ്റിയടിക്കൽ കർമ്മം മണലിൽ ശങ്കരൻ ആശാരി നിർവഹിച്ചു.

 ഗ്രാമങ്ങളുടെ സമൂല പരിവർത്തനം ലക്ഷ്യമിട്ട് ആരോഗ്യം,
വിദ്യാഭ്യാസം, സാമാജികം, സ്വാവലംബം, ആപത്സേവ എന്നീ പഞ്ചമുഖപ്രവർത്തനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ഗ്രാമവൈഭവമാണ്
മാതൃസദനത്തിലൂടെ   സേവാഭാരതി വിഭാവനം ചെയ്യുന്നത്.

 രാജൻപറമ്പാട്ട്,
ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ, ശ്രീവത്‌സം ബാലൻ, ശ്രീധരൻ
പൂമഠത്തിൽ, ശ്രീരാജ് പേരാമ്പ്ര, സുജിത്ത് ഐക്യമഠത്തിൽ, രാജീവൻ ആയടത്തിൽ തുടങ്ങിയവർ സന്നിഹിതരായി. സുരേഷ് മാതൃകൃപ,   രാജഗോപാൽ അഭിരാം, രതീഷ് അമൃതപുരി എന്നിവർ നേതൃത്വം നൽകി.

NDR News
05 Feb 2022 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents