headerlogo
local

അടച്ചിടലിലും വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്കൂൾ

പേരാമ്പ്ര കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ 'തളിർ 'ശൈത്യകാല വിഷരഹിത പച്ചക്കറി കൃഷി നടത്തുന്നത്.

 അടച്ചിടലിലും വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്കൂൾ
avatar image

NDR News

03 Feb 2022 07:42 PM

പേരാമ്പ്ര: കോവിഡ് മൂലം സ്കൂൾ വീണ്ടും അടച്ചെങ്കിലും വിഷരഹിത പച്ചക്കറി കൃഷിയുമായി സജീവമാകുകയാണ് പേരാമ്പ്ര എയുപി സ്കൂൾ.  പേരാമ്പ്ര കൃഷിഭവന്റെ സഹകരണത്തോടെ ബിആർസി യുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര എയുപി സ്കൂളിൽ ആരംഭിച്ച 'തളിർ 'ശൈത്യകാല വിഷരഹിത പച്ചക്കറി കൃഷി വിദ്യാലയമുറ്റത്ത് തഴച്ചുവളരുകയാണ്.  

    പേരാമ്പ്ര എയുപി സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരാണ്  പച്ചക്കറി കൃഷി പരിപാലനം നടത്തുന്നത്. കുട്ടികൾ ക്ലാസുകളിൽ ഇല്ലെങ്കിലും അധ്യാപകർ സ്കൂളിലെത്തണമെന്ന സർക്കാർ നിർദ്ദേശം സ്കൂളുകളുമായി ബന്ധപ്പെട്ട ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായകരമായിരിക്കുകയാണ്. 
 

      കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് നടീൽ ഉത്സവം നടത്തിയതെങ്കിലും ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയതോടെ പരിചരണത്തിന് കുട്ടികൾക്ക്  അവസരം ലഭിച്ചില്ല. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നതോടൊപ്പം  പച്ചക്കറിതൈകൾക്ക് ചിട്ടയായ പരിചരണം കൃത്യമായി നൽകാനും അധ്യാപകർ ശ്രദ്ധിക്കുന്നു. എല്ലാ പ്രതിസന്ധികളും മാറി പച്ചക്കറി വിളവെടുപ്പിന് മുമ്പായി കുട്ടികൾ സ്കൂളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.

NDR News
03 Feb 2022 07:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents