മുളിയങ്ങലിൽ ഇന്ന് പുലർച്ചെ തെരുവ് പട്ടികൾ ആടുകളെ കടിച്ചു കൊന്നു
മറ്റൊരു ആടിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

പേരാമ്പ്ര: മുളിയങ്ങലിൽ നായകളുടെ കൂട്ട ആക്രമണം. രണ്ട് ആടുകളെ കടിച്ചുകൊന്നു. മുളിയങ്ങൽ വാളൂർ റോഡിൽ തൈക്കണ്ടി ദിനേശന്റെ വീട്ടിലാണ് സംഭവമുണ്ടായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നായകളുടെ ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും രണ്ട് ആടുകളെ കൊന്നിരുന്നു. മറ്റൊരു ആടിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തൊട്ടടുത്ത വീട്ടിലെ ചെരിപ്പുകളും മറ്റും നശിപ്പിക്കപ്പെട്ട രീതിയിലും കാണപ്പെട്ടു. മുളിയങ്ങളിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. പലയിടത്തും സമാന സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.