headerlogo
local

ജില്ലയിലെ മലയോര മേഖലകളിൽ മൊബൈൽ റേഞ്ച് പ്രതിസന്ധി

കോവിഡ് പാശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതോടെ പ്രശ്നം രൂക്ഷമാകും

 ജില്ലയിലെ മലയോര മേഖലകളിൽ മൊബൈൽ റേഞ്ച് പ്രതിസന്ധി
avatar image

NDR News

23 Jan 2022 04:34 PM

തിരുവമ്പാടി: മലയോര മേഖലയിൽ മൊബൈൽ റേഞ്ച് ഇല്ലാതെ വലഞ്ഞ് നാട്ടുകാർ. ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം, പള്ളിപ്പടി, മുളങ്കടവ്, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്, കുളിരാമുട്ടി, ഉറുമി, പീടികപ്പാറ, അനയോട്മല, കള്ളിപ്പാറ, പീടികപ്പാറ, മഞ്ഞക്കടവ്, കക്കാടംപൊയിൽ എന്നിവിടങ്ങളിലാണ് മൊബൈൽ ഫോൺ സംവിധാനം ഇടയ്ക്കിടെ തകരാറിലാകുന്നത്. 

      പീടികപ്പാറ പ്രദേശത്ത് ബി എസ് എൻ എൽ ഫോണുകൾക്കാണ് റേഞ്ച് പ്രശ്നം ഉണ്ടാകുന്നത്. മൊബൈൽ ടവറിന് പ്രവർത്തനക്ഷമതയില്ലത്തതാണ് റേഞ്ച് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മറ്റു പ്രദേശങ്ങളിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനികളുടെ നെറ്റ് വർക്കിനാണ് പ്രതിസന്ധി. 

      പരിധിക്ക് പുറത്തെന്നാണ് പലപ്പോഴും മറുപടിയായി ലഭിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ നിലയ്ക്കുന്നതോടെ വിദ്യാർഥികളുടെ പഠനമാണ് പ്രതിസന്ധിയിലാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് പോകുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമാകും.

NDR News
23 Jan 2022 04:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents