മന്ദങ്കാവ് അക്വഡക്ട് റോഡ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. അനിത ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: 2021- 22 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയ മന്ദങ്കാവ് അക്വഡക്ട് റോഡ് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. അനിത ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംകെ ജലീൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കോൺട്രാക്ടർ മൊയ്തീൻകോയക്ക് നാട്ടുകാരുടെ സ്നേഹോപഹാരവും സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എം. ശശി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുധീഷ്, കെ. നാരായണൻ, അഷറഫ് പുതിയപ്പുറം, ടി. എം. ഇബ്രാഹിം, സി. പി. അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.