ബാലുശ്ശേരിയില്‍ കയറുല്പന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു
കയര്‍ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ പരിശീലനം നടന്നു

ബാലുശ്ശേരി: സര്‍വോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കയറുല്പന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. കയര്‍ ബോഡിന്റെയും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മൂല്യ വര്‍ദ്ധിത കയറുല്പന്ന പരിശീലന പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.
കയര്‍ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ പരിശീലനം നടന്നു. സമാപന പരിപാടിയില്‍ കെ. പി. മനോജ് കുമാര്‍ ആദ്ധ്യക്ഷം വഹിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ വിജയന്‍ തപസ്യ, ഭരതന്‍ പുത്തൂര്‍ വട്ടം, വിജിന, രഖില മനോജ് തുടങ്ങിയവരെ സംസാരിച്ചു.